ഓണക്കിറ്റിൽ കുടുംബശ്രീയുടെ ശർക്കരവരട്ടിയും ഉപ്പേരിയും

ശർക്കരവരട്ടി തയ്യാറാക്കുന്ന കുടുംബശ്രീ വനിതകൾ


കോട്ടയം  സംസ്ഥാന സർക്കാർ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അതിജീവന കിറ്റിൽ കുടുംബശ്രീയുടെ ശർക്കരവരട്ടി ഉപ്പേരി തുടങ്ങിയ പരമ്പരാഗത ഉൽപന്നങ്ങളും. സപ്ലൈകോയുടെ കോട്ടയം, കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം, ചങ്ങനാശേരി ഡിപ്പോകളിലേക്കാണ് കുടുംബശ്രീ സംരംഭകരുടെ ശർക്കര വരട്ടി, ഉപ്പേരി വിതരണം നടത്തുന്നത്.  ജില്ലയിൽ മാത്രം 17,6,200 പായ്‌ക്കറ്റുകളുടെ ഓർഡറുകളാണ് കുടുബശ്രീക്ക് ലഭ്യമായത്. ഇതുവഴി ഓരോ പായ്ക്കറ്റിനും നികുതി കിഴിച്ച് 26 രൂപ കുടുംബശ്രീ സംരംഭകർക്കുലഭിക്കും. ലഭിച്ച ഓർഡറുകളിൽ 75 ശതമാനവും കുടുംബശ്രീ പൂർത്തീകരിച്ചു.  നിലവിൽ ഓരോ ഡിപ്പോകളിൽനിന്നും കുടുബശ്രീക്ക് ലഭിച്ച ഓർഡറുകൾ ചുവടെ കോട്ടയം - 59200 കാഞ്ഞിരപ്പള്ളി - 20000 പാലാ - 43000 വൈക്കം - 23000 ചങ്ങനാശേരി - 31000 ആകെ - 176200 Read on deshabhimani.com

Related News