കനത്ത മഴ: ചാമംപതാലിൽ 
3 കടകൾ തകർന്നു

ശനി പുലർച്ചെയുണ്ടായ ശക്തമായ മഴയിൽ ചാമംപതാലിൽ കടകൾ തകർന്ന നിലയിൽ


വാഴൂർ ശനി പുലർച്ചെയുണ്ടായ കനത്തമഴയിൽ ചാമംപതാലിൽ മൂന്ന് കടകൾ തകർന്നു. ചാമംപതാൽ ജങ്ഷനിൽ കുരിശുപള്ളിക്ക് എതിർവശമുള്ളള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മൂന്ന് കടകളാണ് തകർന്നത്. കടയനിക്കാട് സ്വദേശി സലിയുടെ ഉടമസ്ഥതയിലുള്ള മെഡിക്കൽ സ്റ്റോർ, കുരങ്ങുംമലയിൽ രാജുവിന്റെ പച്ചക്കറിക്കട, ഇതിനോട് ചേർന്നുള്ള മൊബൈൽ കട എന്നിവയാണ് ശനി പുലർച്ചെ രണ്ടോടെ നിലംപതിച്ചത്. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പറയ്‌ക്കാട്ട്‌ പരേതനായ ദേവസ്യയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കടയുടെ മുന്നിൽ വച്ചിരുന്ന പുത്തൻപുരയ്‌ക്കൽ ശ്രീകുമാറിന്റെ ബൈക്ക് പൂർണമായി തകർന്നു. പകൽ നിരവധി പേർ എപ്പോഴും നിൽക്കുന്ന സ്ഥലത്തെ കെട്ടിടമാണ് നിലംപതിച്ചത്. രാത്രിയിലായതിനാൽ വൻ അപകടം ഒഴിവായി. Read on deshabhimani.com

Related News