എൻബിഎ അംഗീകാര നിറവിൽ 
പാലാ പോളിടെക്നിക്

പാലാ ഗവ. പോളിടെക‍്നിക്


പാലാ പാലാ ഗവ. പോളിടെക്നിക്ക് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിന്‌ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ അംഗീകാരം. ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആറാമത്തെയും ജില്ലയിലെ ആദ്യത്തെയും പോളിടെക്‌നിക്കാണ് പാലാ ഗവ. പോളിടെക്‌നിക്‌ കോളേജ്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ ആവശ്യമായ ബോധനരീതി നടപ്പിലാക്കാനാണ് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (എഐസിടിഇ) അക്രഡിറ്റേഷന്‌ നിഷ്കർഷിക്കുന്നത്. അക്രെഡിറ്റഡ് ആയ പ്രോഗ്രാമുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക്  ഇന്ത്യയിലും വിദേശത്തുമുള്ള ജോലികൾക്ക്‌ മുൻഗണനയും ലോക നിലവാരത്തിലുള്ള വേതനവ്യവസ്ഥകൾക്ക് അർഹതയും ഉണ്ടാകും.          -  പാലാ കാനാട്ടുപാറയിൽ 1984ലാണ്‌ പോളി പ്രവർത്തനമാരംഭിച്ചത്‌. നാല് പ്രധാന വിഭാഗങ്ങളിൽ ത്രിവത്സര ഡിപ്ലോമ കോഴ്സുകളുണ്ട്‌. ഡിപ്ലോമ  പൂർത്തിയാക്കുന്നവർക്ക്‌ കാമ്പസ് ഇന്റർവ്യൂ വഴി ജോലി, തുടർവിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് പ്രശസ്ത എൻജിനിയറിങ്‌ കോളേജുകളിൽ രണ്ടാം വർഷത്തേക്ക്‌ നേരിട്ട് പ്രവേശനം, തൊഴിൽദാതാവ് ആകാനുള്ള അവസരം എന്നിവയുണ്ട്‌. പത്താം ക്ലാസിനു ശേഷം പോളിടെക്‌നിക്കിൽ ഒന്നാം വർഷത്തിലേക്കും പ്ലസ്ടു സയൻസ്, ഐടിഐ എന്നിവ കഴിഞ്ഞവർക്ക് നേരിട്ട് രണ്ടാം വർഷത്തിലേക്കും പ്രവേശനം നേടാം.  ഈ വർഷത്തെ അഡ്മിഷൻ ഉടൻ ആരംഭിക്കും.  https://www.polyadmission.org  എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന്‌ പ്രിൻസിപ്പൽ അനി എബ്രഹാമും ഇൻസ്‌റ്റിറ്റ്യൂഷൻ കോ ഓർഡിനേറ്റർ ഡോ. പ്രദീപ്‌കുമാറും അറിയിച്ചു.   Read on deshabhimani.com

Related News