പ്രതിഷേധവുമായി മഹിളകൾ

സിഎംഎസ് കോളേജ് വിദ്യാർഥിനിക്കുനേരെ നടന്ന സദാചാര അക്രമത്തിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ കോട്ടയം നഗരത്തിൽ സംഘടിപ്പിച്ച പന്തംകൊളുത്തി പ്രകടനം


കോട്ടയം കോട്ടയം നഗരത്തിലെ സദാചാര ഗുണ്ടായിസത്തിനും, സ്ത്രീകൾക്കെതിരായ അതിക്രമത്തിലും പ്രതിഷേധവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ. 
കഴിഞ്ഞദിവസം സിഎംഎസ് കോളേജിലെ വിദ്യാർഥിനിക്കുനേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തിലും, സിഎംഎസ് കോളേജ് റോഡിൽ ഓട്ടോഡ്രൈവർ പെൺകുട്ടികളുടെ ചിത്രം മൊബൈൽഫോണിൽ പകർത്തിയ സംഭവത്തിലുമാണ് മഹിളാ അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചത്.     ജില്ലാ പ്രസിഡന്റ്‌ പി ആർ സുഷമ അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ വി ബിന്ദു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ സെക്രട്ടറി അഡ്വ. ഷീജ അനിൽ, ജില്ലാ ട്രഷറർ അഡ്വ. രാജി പി ജോയി, സംസ്ഥാന കമ്മിറ്റി അംഗം രമ മോഹൻ, കവിതാ റെജി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News