ക്രിസ്‌മസിങ്ങെത്തി; നഗരമൊരുങ്ങി

ക്രിസ്മസിനെ വരവേറ്റ് കോട്ടയം നഗരത്തിലെ കടയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ക്രിസ്മസ് ട്രീ


 കോട്ടയം നക്ഷത്രങ്ങളും ക്രിസ്‌മസ്‌ ട്രീയുമെല്ലാം ഒരുക്കി നാടും നഗരവും ക്രിസ്‌മസിനെ വരവേൽക്കാനൊരുങ്ങി. കടകളിൽ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങിത്തുടങ്ങി. വിവിധ വർണങ്ങളിലൂടെ മിന്നിത്തിളങ്ങുന്ന എൽഇഡി ലൈറ്റുകളാണ്‌ ഇത്തവണയും കൂടുതൽ. പേപ്പർ നിർമിത നക്ഷത്രങ്ങൾക്ക്‌ ആവശ്യക്കാർ കുറവാണ്‌. വില കൂടുതലാണേലും പിന്നീടും ഉപയോഗിക്കാം എന്നതാണ്‌ എൽഇഡി തിളക്കത്തിലേക്ക്‌ ആളുകൾ മാറാൻ കാരണം.   200 മുതൽ 600 രൂപവരെയാണ്‌ ഇതിന്റെ വില. ഉണ്ണിയേശുവിന്റെയും മറ്റും രൂപങ്ങളും വിപണയിൽ എത്തിയിട്ടുണ്ട്‌. പുൽകൂടും ട്രീയും എത്തിക്കഴിഞ്ഞു.   വഴിയോരങ്ങളിലെ കച്ചവടക്കാർ ഇത്തവണ എത്തിയിട്ടില്ല. കടകളിലും സാധനങ്ങൾ കുറച്ചേ കരുതിയിട്ടുള്ളൂ. വീണ്ടും കോവിഡ്‌ ഭീതി ഉയർന്നതോടെ ആശങ്കയിലാണ്‌ വ്യാപാരികൾ. Read on deshabhimani.com

Related News