ജില്ലയിൽ അതീവ ജാഗ്രത



കോട്ടയം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെത്തുടർന്ന് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം. ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലയിൽ അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ പ്രത്യേക ശ്രദ്ധ പുലർത്തും.  ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ അനൗൺസ്‌മെന്റ് നടത്തി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. പുറമ്പോക്ക്‌, മലഞ്ചെരിവ്‌, ഒറ്റപ്പെട്ട പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവരെ മുൻകൂട്ടി ക്യാമ്പുകളിലേക്ക് മാറ്റണം. ക്യാമ്പുകൾ മുൻകൂട്ടി സജീകരിക്കണം. മുമ്പ്‌ ക്യാമ്പുകൾ പ്രവർത്തിച്ച കേന്ദ്രങ്ങൾ തെരഞ്ഞെടുപ്പ്‌ പോളിങ്‌ കേന്ദ്രങ്ങളാണെങ്കിൽ പകരം സ്ഥലം കണ്ടെത്തണം. കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കണം. അപകടകരമായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചു നീക്കാൻ അഗ്‌നിരക്ഷാസേനയുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങൾ അടിയന്തര നടപടിയെടുക്കണം. വൈദ്യുത ലൈനുകളിലേക്ക് വീഴാൻ സാധ്യതയുള്ള ശിഖരങ്ങൾ വെട്ടിമാറ്റിയിട്ടുണ്ടെന്ന് കെഎസ്ഇബി ഉറപ്പാക്കണം.  ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ പൊതുവായ ഏകോപനത്തിന്റെയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും ചുമതല റവന്യു വകുപ്പിനാണ്. ഓറഞ്ച് ബുക്ക് അടിസ്ഥാനമാക്കിയ തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചെന്ന് ഉറപ്പാക്കാനും നിർദേശമുണ്ട്‌. കലക്‌ടർ എം അഞ്ജനയുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ്‌ തീരുമാനം. Read on deshabhimani.com

Related News