നിതിനാമോൾ വിടവാങ്ങിയിട്ട് ഒരുവർഷം



വൈക്കം പാലാ സെന്റ് തോമസ് കോളേജിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ ഉദയനാപുരം ഈസ്റ്റ് മേഖല വൈസ് പ്രസിഡന്റായിരുന്ന നിതിനാമോളുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. പതാക ഉയർത്തലിനുശേഷം  സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
 തുറുവേലിക്കുന്നിൽ നടന്ന അനുസ്മരണസമ്മേളനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ ഉദ്ഘാടനംചെയ്തു. മേഖലാ പ്രസിഡന്റ് കെ ദീപേഷ് അധ്യക്ഷനായി. നിതിനാമോളുടെ അമ്മ ബിന്ദു നാല് വിദ്യാർഥികളുടെ പഠനത്തിനായി പണം കൈമാറി. ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു, മേഖലാ സെക്രട്ടറി പോൾ സേവ്യർ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഗോകുൽ കൃഷ്ണൻ, അർജുൻ മുരളി, സിപിഐ എം ലോക്കൽ സെക്രട്ടറി ജി രവികുമാർ, വിനു വിജയൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News