എ കെ ജി സെന്റർ ആക്രമണം: 
ആളിപ്പടർന്ന്‌ പ്രതിഷേധം

എ കെ ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് കോട്ടയത്ത് സിപിഐ എം സംഘടിപ്പിച്ച യോഗം സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു


 കോട്ടയം തിരുവനന്തപുരത്ത്‌ എ കെ ജി സെന്ററിനു നേരെ നടന്ന ബോംബാക്രമണത്തിൽ നാടെങ്ങും പ്രതിഷേധം.   സിപിഐ എം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കോട്ടയം ടൗണിൽ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ നടത്തിയ ആസൂത്രിതമായ ആക്രമണമാണ്‌ എ കെ ജി സെന്ററിനു നേരെ നടന്നതെന്ന്‌ ടാക്‌സി സ്‌റ്റാൻഡിൽ ചേർന്ന പ്രതിഷേധയോഗം ഉദ്‌ഘാടനം ചെയ്‌ത്‌ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇത്തരം അക്രമപ്രവർത്തനം അനുവദിക്കാനാകില്ല. ഇതിനെതിരായ എല്ലാ പ്രതിഷേധങ്ങളും സമാധാനപരമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ഏരിയ സെക്രട്ടറി ബി ശശികുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം കെ പ്രഭാകരൻ, സി എൻ സത്യനേശൻ, കെ ആർ അജയ്‌, സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി ജെ വർഗീസ്‌ എന്നിവർ സംസാരിച്ചു.   ദേശാഭിമാനി ജീവനക്കാർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രകടനവും യോഗവും നടത്തി.  യോഗത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപ്‌ മോഹൻ, ന്യൂസ്‌ എഡിറ്റർ എം ഒ വർഗീസ്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News