മെഡിസെപ്: സ്വാഗതം ചെയ്ത് ജീവനക്കാരും പെൻഷൻകാരും

കോട്ടയം സിവിൽ സ്റ്റേഷനിൽ വലിയ സ്ക്രീനിലൂടെ മെഡിസെപ് ഉദ്ഘാടനം തത്സമയം കാണുന്ന ജീവനക്കാർ


കോട്ടയം സർക്കാർ ജീവനക്കാരും പെൻഷൻകാരും ആശ്രിതരുമായി 30 ലക്ഷം പേർക്ക് പരിരക്ഷ ലഭ്യമാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് പദ്ധതിയെ ഉത്സവാന്തരീക്ഷത്തിൽ സ്വീകരിച്ച്‌ ജില്ലയിലെ സർക്കാർ ഓഫീസുകൾ. രാവിലെ മുതൽ ഓഫീസുകൾ അലങ്കരിച്ചും മധുരം വിതരണം ചെയ്‌തും ബലൂണുകൾ പറത്തിയുമാണ് ജീവനക്കാർ വരവേറ്റത്. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങ് മുഴുവൻ ജീവനക്കാരും ഓൺലൈനിലൂടെ കണ്ടു. കോട്ടയം സിവിൽ സ്റ്റേഷനിലും വിദ്യാഭ്യാസ സമുച്ചയത്തിലും ഏറ്റുമാനൂർ ഐടിഐയിലും കോട്ടയം മെഡിക്കൽ കോളേജ് ഹാൾ, പള്ളിക്കത്തോട് ഐടിഐ, പാലാ സിവിൽ സ്റ്റേഷൻ, കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷൻ, വൈക്കം മിനി സിവിൽ സ്റ്റേഷൻ, കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷൻ, ചങ്ങനാശേരി റവന്യു ടവർ, എംജി സർവകലാശാല എന്നിവിടങ്ങളിൽ വലിയ സ്ക്രീനിലാണ് ജീവനക്കാർ ഉദ്ഘാടനച്ചടങ്ങ് കണ്ടത്. Read on deshabhimani.com

Related News