50 പശുക്കൾക്കു കൂടി അസുഖം



കോട്ടയം ജില്ലയിൽ 16 കർഷകരുടെ 50 പശുക്കൾക്കു കൂടി രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തു. പാമ്പാടി പഞ്ചായത്തിലെ അഞ്ച്‌ കർഷകരുടെ 12 പശുക്കൾക്കും മീനടം പഞ്ചായത്തിലെ മൂന്ന്‌ കർഷകരുടെ എട്ട്‌ പശുക്കൾക്കും നീണ്ടൂർ പഞ്ചായത്തിലെ രണ്ട്‌ കർഷകരുടെ ഒമ്പത്‌ പശുക്കൾക്കും അതിരമ്പുഴ പഞ്ചായത്തിലെ മൂന്ന്‌ കർഷകരുടെ ഒമ്പത്‌ പശുക്കൾക്കും കറുകച്ചാൽ പഞ്ചായത്തിലെ ഒരു കർഷകന്റെ നാല്‌ പശുക്കൾക്കും ആർപ്പൂക്കര പഞ്ചായത്തിലെ ഒരു കർഷകന്റെ മൂന്ന്‌ പശുക്കൾക്കും വാഴൂർ പഞ്ചായത്തിലെ ഒരു കർഷകന്റെ അഞ്ച്‌ പശുക്കൾക്കുമാണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.     ഭക്ഷ്യവിഷബാധയുടെ ചികിത്സാ പുരോഗതി ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിൽ വിലയിരുത്തി.     Read on deshabhimani.com

Related News