നഗരത്തിൽ സദാചാര ഗുണ്ടായിസം: മുടി മുറിച്ച്‌ വിദ്യാർഥിനികളുടെ പ്രതിഷേധം

കോട്ടയം നഗരത്തിൽ പെൺകുട്ടിക്കും സുഹൃത്തിനും നേരെ നടന്ന സദാചാര ആക്രമത്തിനെതിരെ സിഎംഎസ് കോളേജിൽ മുടി മുറിച്ച് പ്രതിഷേധിക്കുന്ന വിദ്യാർഥിനികൾ


കോട്ടയം> നഗര മധ്യത്തിൽ വിദ്യാർഥിനിയെയും സുഹൃത്തിനെയും സദാചാര ഗുണ്ടകൾ ക്രൂരമായി അക്രമിച്ച സംഭവത്തിൽ​ കോട്ടയം സിഎംഎസ്‌ കോളേജിലെ വിദ്യാർഥിനികൾ തലമുടി മുറിച്ച്‌ പ്രതിഷേധിച്ചു. രണ്ടാംവർഷ ഇംഗ്ലീഷ്​ ബിരുദ വിദ്യാർഥിനി അഞ്ജന കാതറിനാണ്‌ ആദ്യം മുടിമുറിച്ചത്‌. പിന്നീട്‌ രണ്ട്‌ സഹപാഠികളും പ്രതിഷേധത്തിൽ പങ്കുചേർന്നു. ​മുറിച്ച മുടി​ ഗ്രേറ്റ്​ ഹാളിന്റെ വരാന്തയിൽ തൂക്കി.   ഗുണ്ടാ ആക്രമണത്തിനെതിരെ​ ബിരുദ വിദ്യാർഥികൾ പോസ്റ്റർ തയ്യാറാക്കുകയും കൂട്ടമായി ഒപ്പ്​ വയ്‌ക്കുകയും ചെയ്തു. വൈകിട്ട്‌ മുഴുവൻ വിദ്യാർഥികളും പ്രതിഷേധവുമായി ക്യാമ്പസിൽ അണിനിരന്നു. എസ്‌എഫ്‌ഐ നേതൃത്വത്തിൽ കോളജിനുചുറ്റും മനുഷ്യമതിൽ തീർത്തു. വൈകിട്ടോടെ കൂടുതൽ വിദ്യാർഥികൾ തലമുടി മുറിക്കുകയും അഞ്ജനയുടെ മുടിക്കൊപ്പം​ ചേർത്തുവെയ്‌ക്കുകയും ചെയ്‌തു.  തിങ്കളാഴ്ച രാത്രി തിരുനക്കരയിലെ തട്ടുകടയിൽനിന്ന്​ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥിനിയെയും സുഹൃത്തിനെയും​ ലൈംഗിക ചുവയോടെ സംസാരിച്ചശേഷം മൂന്നംഗസംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. Read on deshabhimani.com

Related News