ലോട്ടറി തൊഴിലാളികൾ മാർച്ചും ധർണയും നടത്തി



കോട്ടയം ലോട്ടറി ഏജന്റ്‌സ്‌ ആൻഡ്‌ സെല്ലേഴ്‌സ്‌ യൂണിയൻ(സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ ലോട്ടറി ഓഫീസിന്‌ മുന്നിലേക്ക്‌ മാർച്ചും തുടർന്ന്‌ ധർണയും നടത്തി. സിഐടിയു ജില്ലാ പ്രസിഡന്റ്‌ അഡ്വ. റെജി സഖറിയ സമരം ഉദ്‌ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ടി എസ്‌ നിസ്‌താർ അധ്യക്ഷനായി. കെ ജി ഗോപകുമാർ, എ ഡി കുട്ടി, എം എസ്‌ തങ്കച്ചൻ, സജീവ്‌ മാത്യു, അംബിക റെജി, കെ ശശികുമാർ, എം എം അൻസാരി, ജില്ലാ സെക്രട്ടറി ടി എസ്‌ എൻ ഇളയത്‌ എന്നിവർ സംസാരിച്ചു. വെട്ടിക്കുറച്ച കമീഷൻ പുനഃസ്ഥാപിക്കുക,  ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, ബോർഡ്‌ തീരുമാനിച്ച ക്ഷേമപദ്ധതികൾക്ക്‌ അനുമതി നൽകി ആവശ്യമായ ഫണ്ട്‌ അനുവദിക്കുക, ക്ഷേമനിധി ഓഫീസിലും ലോട്ടറി ഓഫീസിലും ആവശ്യത്തിന്‌ ജീവനക്കാരെ നിയമിക്കുക, നിയമവിരുദ്ധ ലോട്ടറികൾക്കെതിരെ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ അഞ്ചിന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും. Read on deshabhimani.com

Related News