വനിതാ കമീഷൻ അദാലത്ത്‌: 16 പരാതികളിൽ തീര്‍പ്പായി



കോട്ടയം കേരള വനിതാ കമീഷൻ  സംഘടിപ്പിച്ച മെഗാ അദാലത്തിൽ 16 പരാതികളിൽ തീർപ്പായി. ഒരു പരാതി പൊലീസ് റിപ്പോർട്ടിനായി അയച്ചു.  പരാതിക്കാരോ എതിർകക്ഷികളോ ഹാജരാകാത്തത് ഉൾപ്പെടെ വിവിധ കാരണങ്ങളാൽ 41 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. 58 പരാതികളാണ് പരിഗണനയ്ക്കെടുത്തത്. കമീഷൻ അംഗങ്ങളായ ഇ എം രാധ, ഡോ. ഷാഹിദ കമാൽ, ഡയറക്ടർ വി യു കുര്യോക്കോസ് എന്നിവർ പരാതികൾ കേട്ടു. Read on deshabhimani.com

Related News