എന്റെ കേരളം: 
സമഗ്ര കവറേജ്‌ പുരസ്‌കാരം ദേശാഭിമാനിക്ക്‌



കോട്ടയം എന്റെ കേരളം പ്രദർശന -വിപണന മേള റിപ്പോർട്ടിങ്ങിൽ അച്ചടിമാധ്യമ വിഭാഗത്തിൽ സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദേശാഭിമാനിക്ക്‌. രണ്ടാം സ്ഥാനം ജനയുഗത്തിന്‌. ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ സംഘാടകസമിതിയുമാണ്‌ മാധ്യമ അവാർഡുകൾ ഏർപ്പെടുത്തിയത്‌. അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോർട്ടറായി സരിത കൃഷ്ണനും(ജനയുഗം) മികച്ച ന്യൂസ് ഫോട്ടോഗ്രാഫറായി ശ്രീകുമാർ ആലപ്രയും (കേരള കൗമുദി) ദൃശ്യമാധ്യമത്തിലെ മികച്ച റിപ്പോർട്ടറായി സനോജ് സുരേന്ദ്രനും(കൈരളി ടിവി) മികച്ച കാമറാമാനായി അനിൽ ആലുവയും(എസിവി ന്യൂസ്) അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടതായി കലക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു.  ദൃശ്യമാധ്യമ രംഗത്തെ മികച്ച കവറേജിനുള്ള ഒന്നാം സ്ഥാനം എസിവി ന്യൂസും രണ്ടാം സ്ഥാനം ദൃശ്യ ന്യൂസും മൂന്നാം സ്ഥാനം കൈരളി ടിവിയും നേടി. ഫലകവും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. ഐ-പിആർഡി മുൻ ഡെപ്യൂട്ടി ഡയറക്ടർ പി ആർ റോയ്, വിവര- വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മുൻ അസി. ഡയറക്ടറും ദൂരദർശൻ മുൻ ന്യൂസ് എഡിറ്ററുമായ വി എം അഹമ്മദ്, കേരള മീഡിയ അക്കാദമി ഫോട്ടോ ജേർണലിസം കോഴ്സ് കോർഡിനേറ്റർ ലീൻ തോബിയാസ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.   Read on deshabhimani.com

Related News