ഇളനീർ തീർഥാടനത്തിന് ആയിരങ്ങൾ

നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഇളനീർ തീർഥാടനം


 കോട്ടയം നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ ഇളനീർ തീർഥാടനത്തിൽ പങ്കെടുത്ത്‌ ആയിരങ്ങൾ. തിരുവാതുക്കൽ ഗുരുനഗറിൽ നടന്ന തീർഥാടന സമ്മേളനം വനിതാസംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ പി കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം മധു അധ്യക്ഷനായി. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ ആദ്യതാലം കൈമാറി. സെക്രട്ടറി ആർ രാജീവ്, സുഷമ മോനപ്പൻ, ഷൈലജ രവീന്ദ്രൻ, നഗരസഭാംഗം അഡ്വ. ടോം കോര, സജീഷ് മണലേൽ, തീർഥാടന കൺവീനർ വി ബിജു തളിക്കോട്ട എന്നിവർ സംസാരിച്ചു.    Read on deshabhimani.com

Related News