സംസ്ഥാന നിയമസേവന അതോറിറ്റി അവാർഡ്‌ ഏറ്റുവാങ്ങി

മികച്ച പ്രവർത്തനം കാഴ്ചവച്ചതിനുള്ള സംസ്ഥാന നിയമസേവന അതോറിറ്റി അവാർഡ്‌ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ കെ വിനോദ്ചന്ദ്രൻ കോട്ടയം ജില്ല ഡിഎൽഎസ്‌എ ഭാരവാഹികളായ എൻ ഹരികുമാർ, എസ്‌ സുധീഷ്‌കുമാർ എന്നിവർക്ക്‌ സമ്മാനിക്കുന്നു


കോട്ടയം മികച്ച പ്രവർത്തനം കാഴ്ചവച്ചതിനുള്ള 2022ലെ സംസ്ഥാന നിയമസേവന അതോറിറ്റി അവാർഡുകൾ  ‘കെൽസ’ എക്സിക്യുട്ടീവ് ചെയർമാനും ഹൈക്കോടതി ജഡ്‌ജിയുമായ ജസ്റ്റിസ്‌ കെ വിനോദ്ചന്ദ്രൻ കൊച്ചിയിൽ വിതരണംചെയ്‌തു. കോട്ടയം ജില്ലാ നിയമസേവന അതോറിറ്റിക്കാണ്‌ മൂന്നാംസ്ഥാനം. മികച്ച പ്രവർത്തനം കാഴ്ചവച്ച കാഞ്ഞിരപ്പള്ളി താലൂക്ക്‌ നിയമ സേവന കമ്മിറ്റിയിലെ സോജാ ബേബിയെ സംസ്ഥാനത്തെ മികച്ച പാരാലീഗൽ വളണ്ടിയറായും തെരഞ്ഞെടുത്തു. ജില്ലയ്‌ക്കുള്ള അവാർഡുകൾ കോട്ടയം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും ഡിഎൽഎസ്‌എ ചെയർമാനുമായ എൻ ഹരികുമാർ, സെക്രട്ടറി എസ്‌ സുധീഷ്‌കുമാർ എന്നിവർ ഏറ്റുവാങ്ങി. സോജാ ബേബിക്കുവേണ്ടി ഡിഎൽഎസ്‌എ സെക്രട്ടറി അവാർഡ് ഏറ്റുവാങ്ങി. ട്രാൻസ്ജെൻഡർ സമൂഹത്തിനായി നടത്തിയ പ്രവർത്തനങ്ങളാണ് കോട്ടയം ജില്ലാ നിയമസേവന അതോറിറ്റിയെ അവാർഡിന് അർഹമാക്കിയത്. കേരള ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെൽസ മെമ്പർ സെക്രട്ടറിയും ജില്ല ജഡ്ജിയുമായ കെ ടി നിസാർ അഹമ്മദ്‌ സംസാരിച്ചു.   Read on deshabhimani.com

Related News