സംവരണം നിയമംമൂലം നടപ്പാക്കുക; 
പികെഎസ് ധര്‍ണ നടത്തി

സംവരണം സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പട്ടികജാതി ക്ഷേമസമിതി കൊല്ലം ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ്‌ ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം/കൊല്ലം സംവരണം സംരക്ഷിക്കുക, സ്വകാര്യമേഖലയിൽ സംവരണം നിയമംമൂലം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. തിരുവനന്തപുരം ജനറൽ പോസ്റ്റ്‌ഓഫീസിനുമുന്നിൽ സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എം കെ സിനുകുമാർ അധ്യ​ക്ഷനായി. ജില്ലാ സെക്രട്ടറി എം പി റസൽ  അഭിവാദ്യംചെയ്തു. കൊല്ലം ജില്ലയിൽ 17 കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌ മാർച്ചും ധർണയും നടത്തി. പികെഎസ്‌ കൊല്ലം, കൊല്ലം ഈസ്‌റ്റ്‌ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. ധർണ സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ്‌ ഉദ്‌ഘാടനംചെയ്‌തു. കൊല്ലം ഈസ്റ്റ്‌ ഏരിയ സെക്രട്ടറി സുനിൽ അധ്യക്ഷനായി. കൊല്ലം ഏരിയ പ്രസിഡന്റ്‌ ബിജു സ്വാഗതംപറഞ്ഞു. സിപിഐ എം കൊല്ലം ഏരിയ സെക്രട്ടറി എ എം ഇക്‌ബാൽ സംസാരിച്ചു. ശൂരനാട്‌ പോസ്‌റ്റ്‌ ഓഫീസ്‌ ധർണ പികെഎസ്‌ ജില്ലാ സെക്രട്ടറി ടി ഗോപാലകൃഷ്‌ണനും ചടയമംഗലത്ത്‌ ജില്ലാ പ്രസിഡന്റ്‌ ഡി ജയകുമാറും ഉദ്‌ഘാടനംചെയ്‌തു. കരുനാഗപ്പള്ളി പികെഎസ് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. പുത്തൻതെരുവ് ഇഎസ്ഐ ഓഫീസിനു മുന്നിൽ നടന്ന സമരം സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജയപ്രകാശ് ഉദ്ഘാടനംചെയ്തു. പികെഎസ് സംസ്ഥാന കമ്മിറ്റി അംഗം ബാബു കെ പന്മന വിഷയാവതരണം നടത്തി. പികെഎസ് ഏരിയ പ്രസിഡന്റ്‌ കെ അനിൽകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. സിപിഐ എം ലോക്കൽ സെക്രട്ടറി പി ഉണ്ണി, കുട്ടപ്പൻ, പി അശോകൻ, എ ഗോപി, കുഞ്ഞുമോൻ, സി ദേവദാസ്, കെ വി വിജയൻ, സതീശൻ, രാജേന്ദ്രൻ, ബലഭദ്രൻ, ശാരദ, രാജേഷ്, പ്രതീഷ്, അശ്വതി തുടങ്ങിയവർ പങ്കെടുത്തു. ശൂരനാട് ശൂരനാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ്‌ഓഫീസ് മാർച്ചും ധർണയും പികെഎസ്‌ ജില്ലാ  സെക്രട്ടറി ടി ഗോപാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ്‌ പി കെ ലിനു അധ്യക്ഷനായി. സെക്രട്ടറി ടി രാജു സ്വാഗതം പറഞ്ഞു. ആർ രാധാ, കെ രമണൻ, എൻ സത്യൻ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ചവറ ചവറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  പ്രതിഷേധ ധർണയും മാർച്ചും സംഘടിപ്പിച്ചു. കൊറ്റൻകുളങ്ങരയിൽനിന്നും ആരംഭിച്ച  മാർച്ച് ചവറ ടെലഫോൺ ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന  ധർണ  പികെഎസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ് സന്തോഷ്‌ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ്‌ കെ മനോഹരൻ അധ്യക്ഷനായി. ഏരിയ ജോയിന്റ് സെക്രട്ടറി എം ശ്രീനു സ്വാഗതം പറഞ്ഞു. തങ്കപ്പൻ, ഓമനക്കുട്ടൻ, ബാഹുലേയൻ, സതിയമ്മ, ശാന്തമ്മ, ചെല്ലമ്മ, അജയൻ എന്നിവർ സംസാരിച്ചു. ശാസ്താംകോട്ട  കുന്നത്തൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ഹെഡ്പോസ്റ്റ്‌ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ ഉദ്ഘാടനംചെയ്തു. പികെഎസ് ഏരിയ പ്രസിഡന്റ്‌ കെ ജനാർദനൻ അധ്യക്ഷനായി. സെക്രട്ടറി ഷിബു ഗോപാൽ സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി ടി ആർ ശങ്കരപ്പിള്ള, പികെഎസ് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സി ലക്ഷ്മിക്കുട്ടി, കെ രമേശൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ യശ്പാൽ, എസ് സത്യൻ, ഇസഡ് ആന്റണി എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News