മസ്ദൂർ കിസാൻ സംഘർഷ്‌ റാലി: 
യാത്രയയപ്പ് നൽകി

സിഐടിയു, കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകൾ നടത്തുന്ന പാർലമെന്റ്‌ മാർച്ചിൽ പങ്കെടുക്കാൻ പോകുന്ന വളന്റിയർമാർക്ക്‌ യാത്രയയപ്പ്‌ നൽകാൻ കൊല്ലം റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച യോഗം സിഐടിയു ജില്ലാസെക്രട്ടറി എസ്‌ ജയമോഹൻ ഉദ്‌ഘാടനംചെയ്യുന്നു


കൊല്ലം സിഐടിയു, കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ അഞ്ചിന് പാർലമെന്റിലേക്ക് നടത്തുന്ന മസ്ദൂർ കിസാൻ സംഘർഷ്‌ റാലിയിൽ ജില്ലയിൽനിന്ന് പങ്കെടുക്കുന്ന ആദ്യസംഘത്തിലെ പ്രവർത്തകർക്ക് കൊല്ലം റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ്‌ നൽകി. യോഗം സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോർജ് മാത്യൂ അധ്യക്ഷനായി. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി പി എ എബ്രഹാം സ്വാഗതം പറഞ്ഞു. കർഷകസംഘം ജില്ലാ പ്രസിഡന്റ് ബിജു കെ മാത്യൂ, സെക്രട്ടറി സി ബാൾഡുവിൻ, ഏരിയ സെക്രട്ടറി ആർ വിജയൻ, സിഐടിയു ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ്, ജോയിന്റ് സെക്രട്ടറിമാരായ എക്സ് ഏണസ്റ്റ്, ടി മനോഹരൻ, ഏരിയ സെക്രട്ടറി ജി ആനന്ദൻ, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ പി വി സത്യൻ, ഏരിയ സെക്രട്ടറി സി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News