ചണ്ണപ്പേട്ട വില്ലേജ് ഓഫീസറെ സസ്പെൻഡ് ചെയ്തു



അഞ്ചൽ ചണ്ണപ്പേട്ട വില്ലേജ് ഓഫീസർ രതീഷിനെ കലക്ടർ സസ്പെൻഡ്‌ ചെയ്തു. തഹസിൽദാർ പാസാക്കേണ്ട റീസർവേ രേഖകൾ വില്ലേജ് ഓഫീസറായ രതീഷ് തന്നെ പാസാക്കി നൽകിയതായും റീസർവേയിൽ അധികം വന്ന വസ്തുക്കൾ തൽക്കാലം ഒന്നും ചെയ്യേണ്ട എന്ന സർക്കാർ ഉത്തരവ് നിലനിൽക്കെ പതിച്ചുനൽകിയതായും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ചണ്ണപ്പേട്ട വില്ലേജ്  ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥൻ ഓഫീസിലെത്തിയ യുവതിയോട് മോശമായി പെരുമാറിയത്‌ അന്വേഷിക്കാനെത്തിയ ഉന്നത റവന്യു ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് രതീഷ് നടത്തിയ ക്രമക്കേടുകളും കണ്ടെത്തിയത്. എൽആർ തഹസിൽദാർ ഡി സന്തോഷ് കുമാറാണ് വില്ലേജ് ഓഫീസർ നടത്തിയ ക്രമകേടുകൾ കണ്ടെത്തി കലക്ടർക്ക് റിപ്പോർട്ട് നൽകിയത്. ആയിരനല്ലൂർ വില്ലേജ് ഓഫീസറായിരുന്ന രതീഷിനെതിരെ വ്യാപകമായ പരാതിയെ തുടർന്നാണ് ചണ്ണപ്പേട്ടയിലേക്ക്‌ സ്ഥലംമാറ്റിയത്‌. സ്ഥലംമാറി പോകവെ ആയിരനല്ലൂർ വില്ലേജ്‌ ഓഫീസിലെ ടിവി എടുത്തുകൊണ്ടുപോയിരുന്നു. ഇതിനെതിരെ പ്രദേശവാസികളും പൊതുപ്രവർത്തകരും പരാതി നൽകിയതോടെ സംഭവം വിവാദമാകുകയും ടിവി തിരികെ കൊണ്ടുവയ്ക്കുകയായിരുന്നു. Read on deshabhimani.com

Related News