കൊട്ടാരക്കരയിലെ എംഡിഎംഎ വേട്ട: 
2 പേർ കൂടി അറസ്റ്റിൽ



കൊട്ടാരക്കര കൊട്ടാരക്കരയിൽനിന്ന്‌ വൻ തോതിൽ എംഡിഎംഎ പിടികൂടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. തിരുവനന്തപുരം ശാസ്തവട്ടം അയിരൂർ പാറ സ്വദേശികളായ വിഷ്ണു (30), ആനന്ദ് (25) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ്‌ തിരുവനന്തപുരത്തുനിന്ന്‌ അറസ്റ്റ് ചെയ്തത്. ഞായർ രാവിലെ 10ന് എറണാകുളത്തുനിന്ന്‌ 106ഗ്രാം എംഡിഎംഎയുമായി ബസിൽ സഞ്ചരിച്ച കൊല്ലം പട്ടത്താനം ജനകീയ നഗറിൽ എഫ് അമൽ (24)നെ കൊട്ടാരക്കര പുലമൺ ജങ്‌ഷനിൽവച്ച് പിടികൂടിയിരുന്നു.  ഇയാളിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവും ആനന്ദും പിടിയിലാകുന്നത്. ബംഗളൂരിൽനിന്ന് എംഡിഎംഎ വാങ്ങാൻ അമലിന് പണം നൽകിയവരാണ്‌ വിഷ്‌ണുവും ആനന്ദും. അമൽ ഇവർക്ക് കൈമാറാനായിരുന്നു മയക്ക് മരുന്നുമായി വന്നത്. അമലിന്റെ ഫോൺ പരിശോധിച്ചതിനെ തുടർന്നാണ്‌ കൂട്ടുപ്രതികളായ വിഷ്ണുവിനെയും ആനന്ദിനെയും തിരുവനന്തപുരത്തുനിന്നും പിടികൂടിയത്.  പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. Read on deshabhimani.com

Related News