അഗ്രിടെക് കാർഷിക മേഖലയ്ക്ക് 
കരുത്തേകും: മന്ത്രി പി പ്രസാദ്

ജില്ലാ പഞ്ചായത്തിന്റെ അഗ്രിടെക് പദ്ധതിയുടെ ഭാഗമായ അപ്രന്റീസ്ഷിപ് നിയമന ഉത്തരവ് 
കൃഷി മന്ത്രി പി പ്രസാദ് കൈമാറുന്നു


കൊല്ലം  ജില്ലാപഞ്ചായത്തിന്റെ അഗ്രിടെക് പദ്ധതി  കാർഷിക മേഖലയ്ക്ക് കരുത്താകുമെന്ന് മന്ത്രി പി പ്രസാദ്. അഗ്രികൾച്ചർ ബിഎസ്‌സി, ഡിപ്ലോമ, വിഎച്ച്സിഇ യോഗ്യതയുള്ളവർക്ക് ജില്ലയിലെ കൃഷിഭവനുകൾ, ഫാമുകൾ എന്നിവിടങ്ങളിലായി രണ്ടുവർഷം അപ്രന്റീസ്‌ഷിപ് നിയമന ഉത്തരവ്‌ കൈമാറുകയായിരുന്നു മന്ത്രി. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ആസൂത്രണം നടത്തേണ്ടത് കൃഷിയിടങ്ങളിൽനിന്നാണ്. ഭൂമിയുടെ ഘടന, മണ്ണിന്റെ പ്രത്യേകത, കാലാവസ്ഥ എന്നിവ മനസ്സിലാക്കി  ഓരോ പ്രദേശത്തിനും യോജ്യമായ കൃഷിയാണ് അവലംബിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. 100 പേർക്കാണ് നിയമന ഉത്തരവ് നൽകിയത്.   100 കർഷകർക്ക് മഴമറ, പൊലിയോ പൊലി പദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖര സമിതികൾക്കുള്ള പവർ ട്രില്ലർ വിതരണം, കൊയ്‌ത്ത്‌ മെതിയന്ത്രം വാങ്ങൽ എന്നീ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ അധ്യക്ഷനായി.  വൈസ് പ്രസിഡന്റ് സുമലാൽ സ്വാഗതം പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരായ ജെ നജീബത്ത്, വസന്ത രമേശ്, പി കെ ഗോപൻ, അനിൽ എസ്‌ കല്ലേലിഭാഗം, സെക്രട്ടറി ബിനുൻ വാഹിദ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ അജയകുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ എം എസ്‌ അനീസ, വേണുഗോപാൽ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ സി ബാൾഡുവിൻ, സി പി സുധീഷ്‍കുമാർ, ആർ രശ്മി, എസ് സോമൻ, ശ്രീജ ഹരീഷ്, സുനിത രാജേഷ്, ആശാദേവി, ശ്യാമളയമ്മ, എസ് സെൽവി, ബി ജയന്തി, സൂപ്രണ്ടുമാരായ എ കബീർദാസ്, മധുമോഹൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News