ഭിന്നശേഷി കലോത്സവം നടന്നു

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കുള്ള കലാകായികമേള ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യുന്നു


ചടയമംഗലം ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കുള്ള കലാകായികമേള സർഗോത്സവം ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ, ജില്ലാ പഞ്ചായത്ത്അം​ഗം എസ് ഷൈൻകുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹരി വി നായർ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം എസ് മുരളി, ജെ വി ബിന്ദു, മനോജ്കുമാർ, ബ്ലോക്ക് സെക്രട്ടറി ആര്‍ വിമൽകുമാർ, ശിശുവികസന ഓഫീസർ എസ് സുധാമണി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News