കൃഷിദര്‍ശന്‍ എല്ലാ ബ്ലോക്കിലേക്കും: മന്ത്രി പി പ്രസാദ്



അഞ്ചൽ കർഷകരുടെ പ്രശ്‌നങ്ങൾ നേരിട്ടറിഞ്ഞ് പരിഹാരം കാണുന്നതിനും കാർഷിക മേഖലയുടെ വികസനത്തിനുമായി കൃഷിദർശൻ ബോധവൽക്കരണ പരിപാടി എല്ലാ ബ്ലോക്കിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി പി പ്രസാദ്. ഇടമുളയ്ക്കൽ പഞ്ചായത്ത്‌ പെരുങ്ങള്ളൂരിൽ തുടങ്ങിയ ഹരിതശ്രീ കാർഷിക വിപണി ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.ഓരോ ബ്ലോക്കിലും മൂന്നുദിവസം വരെ നീണ്ടുനിൽക്കുന്ന പരിപാടിയാണ് കൃഷിദർശൻ.  കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത് പ്രോത്സാഹിപ്പിക്കും. അവ കേടുകൂടാതെ സൂക്ഷിക്കുന്നതിന് രണ്ടോ മൂന്നോ പഞ്ചായത്ത് കേന്ദ്രീകരിച്ച് കോൾഡ് സ്റ്റോറേജുകൾ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു. പി എസ് സുപാൽ എംഎൽഎ അധ്യക്ഷനായി. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ റീട്ടെയിൽ ഔട്ട്‌ലെറ്റ്  ഉദ്ഘാടനം ചെയ്തു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രൻ, ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുജാ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് പി രാജീവ്, ജില്ലാ പഞ്ചായത്ത് അംഗം സി അംബികകുമാരി എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News