പികെഎസ്‌ ജാഥ നാളെ ജില്ലയിൽ



കൊല്ലം പികെഎസ്‌ സംസ്ഥാന സമരപ്രചാരണ ജാഥ ശനിയും ഞായറും ജില്ലയിൽ പര്യടനം നടത്തും. പട്ടികജാതി വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക, സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ സംവരണം ഏർപ്പെടുത്താൻ കേന്ദ്ര–--സംസ്ഥാന സർക്കാരുകൾ നിയമനിർമാണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 15ന് കാസർകോട്‌ കുമ്പളയിൽനിന്ന്‌ ആരംഭിച്ച ജാഥ 12 ജില്ലയിലെ പര്യടനം പൂർത്തിയാക്കിയാണ് കൊല്ലം ജില്ലയിൽ പ്രവേശിക്കുന്നത്.  പികെഎസ് സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ് ക്യാപ്റ്റനും പ്രസിഡന്റ്‌ വണ്ടിത്തടം മധു വൈസ് ക്യാപ്റ്റനുമായ ജാഥയിൽ മുൻ എംപി  എസ്‌ അജയകുമാ, ശാന്തകുമാരി എം എൽ എ,  വി ആർ ശാലിനി, സി കെ ഗിരിജ എന്നിവർ സ്ഥിരാംഗങ്ങളാണ്.  ശനി രാവിലെ 10ന്‌ ചക്കുവള്ളിയിൽ ജാഥയെ വരവേൽക്കും. തുടർന്ന്‌ ഇടപ്പള്ളിക്കോട്ട, കൊല്ലം ക്യുഎസി ഗ്രൗണ്ട്, ചാത്തന്നൂർ, കുണ്ടറ എന്നിവിടങ്ങളിലാണ് ആദ്യദിന സ്വീകരണം. രണ്ടാംദിവസം കൊട്ടാരക്കര, ഇളമ്പൽ, അഞ്ചൽ മാർക്കറ്റ് ജങ്‌ഷൻ, നിലമേൽ എന്നിവിടങ്ങളിലെ സ്വീകരണത്തോടെ ജില്ലയിലെ പര്യടനം പൂർത്തിയാകും. ഒക്ടോബർ മൂന്നിന് അരലക്ഷം പ്രവർത്തകർ സെക്രട്ടറിയറ്റിലേക്ക്‌ മാർച്ച്‌ചെയ്യും. സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം എ കെ ബാലൻ ഉദ്ഘാടനംചെയ്യും.   Read on deshabhimani.com

Related News