ജില്ലയിൽ ആദ്യഘട്ടം 5 കെ സ്റ്റോർ



  കൊല്ലം റേഷൻകടകൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാ​ഗമായ കെ സ്റ്റോർ (കേരള സ്റ്റോർ)പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നു. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത അഞ്ച്‌ റേഷൻകടയാണ്‌ സ്മാർട്ടാകുന്നത്. കൊട്ടാരക്കര താലൂക്കിൽ രണ്ടും പുനലൂർ, കൊല്ലം, കരുനാഗപ്പള്ളി താലുക്കുകളിൽ ഒന്നുവീതം കടയുമാണ്‌ കെ സ്റ്റോറാകുക. കൊട്ടാരക്കരയിൽ ചടയമംഗലം, മടത്തറ മൂന്നുമുക്ക്‌, പുനലൂരിൽ അച്ചൻകോവിൽ, കൊല്ലത്ത്‌ നടയ്‌ക്കൽ, കരുനാഗപ്പള്ളിയിൽ ക്ലാപ്പന എന്നിവിടങ്ങളിലാണ്‌ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുക. ഈ കടകളുടെ പട്ടിക ജില്ലാ സപ്ലൈ ഓഫീസർ ഭക്ഷ്യവകുപ്പിന്‌ കൈമാറി.   സംസ്ഥാനത്തൊട്ടാകെ 1000 റേഷൻകടയാണ് ആദ്യഘട്ടത്തിൽ കെ സ്റ്റോറാകുന്നത്. സർക്കാരിന്റെ ഒന്നാം  വാർഷികാഘോഷങ്ങളുടെ ഭാഗമായ നൂറുദിന കർമപദ്ധതിയില്‍ ഉൾപ്പെടുത്തിയാണ്‌ റേഷൻകടകൾ സ്‌മാർട്ടാകുന്നത്‌. ഇത്‌ വിജയകരമാകുന്നതോടെ കൂടുതൽ ഇടങ്ങളിലേക്ക്‌ വ്യാപിപ്പിക്കും.    Read on deshabhimani.com

Related News