കോവിഡ്: കൊല്ലം മുഖത്തല സ്വദേശി സൗദിയിൽ മരിച്ചു



കൊട്ടിയം  കോവിഡ് ബാധിച്ച് കൊല്ലം മുഖത്തല സ്വദേശി സൗദിയിൽ മരിച്ചു. മുഖത്തല പാങ്കോണം ഇലഞ്ഞിക്കൽ പൊയ്കയിൽ വീട്ടിൽ മൈതീൻകുഞ്ഞിന്റെയും പരേതയായ ആസിയ ഉമ്മയുടെയും മകൻ സനോഫർ (45) ആണ് മരിച്ചത്.  സൗദിയിലെ റിയാദിൽ പെട്രോൾ പമ്പ് ജീവനക്കാരനായിരുന്നു. രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിച്ചത്. റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം സൗദിയിൽ  നടക്കും.  കഴിഞ്ഞ 25 വർഷമായി സൗദിയിൽ ജോലി നോക്കുന്ന സനോഫർ ഒന്നര വർഷം മുമ്പാണ് ഒടുവിൽ നാട്ടിലെത്തിയത്. ഭാര്യ: ഷാഹിദാ ബീവി. മക്കൾ: ഫാത്തിമ, സഫ്‌ന (ഇരുവരും വിദ്യാർഥികൾ). Read on deshabhimani.com

Related News