വ്യാജവാർത്ത: ആശങ്ക സൃഷ്ടിച്ച് വരുമാനം നേടുക ലക്ഷ്യം



ശൂരനാട് പോരുവഴി പഞ്ചായത്ത് അംഗവും ബിജെപി യുവനേതാവുമായ നിഖിൽ മനോഹർ യൂട്യൂബ് ചാനലിലൂടെ പ്ലസ് ടു റിസൾട്ട് പിൻവലിച്ചു എന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതോടെ നിരവധി രക്ഷിതാക്കളും കുട്ടികളുമാണ് ആശങ്കയിലായത്. തന്റെ വാർഡിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ച ശേഷമാണ് റിസൾട്ടിനെതിരെ വ്യാജ വീഡിയോ നിർമിച്ചത്. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകൻ കൂടിയായ നിഖിൽ ഈ ബന്ധം ഉപയോഗിച്ച് സ്കൂൾ, കോളേജ് വിദ്യാർഥികൾക്കിടയിൽ തന്റെ യൂട്യൂബ് ചാനലിനും വീഡിയോകൾക്കും പ്രചാരം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ വിവാദമായ വീഡി    യോ കൂടാതെ പ്ലസ്ടു റിസള്‍ട്ട്           സംബന്ധിച്ച് 12 വീഡിയോയാണ്  ഇയാ ൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.  വിദ്യാർഥികളും രക്ഷിതാക്കൾക്കും ഇടയിൽ ആശങ്കയും തെറ്റിധാരണയും സൃഷ്ടിച്ച് പരമാവധി ഫോളോവേഴ്സിനെ സൃഷ്ടിക്കുകയും അതുവഴി യൂട്യൂബ് വരുമാനവുമാണ് ലക്ഷ്യമിട്ടത്‌. വ്യാജവാർത്ത പ്രചരിപ്പിച്ചത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ പരാതിയിൽ നിഖിൽ മനോഹർ റിമാൻഡിലായതോടെ പഞ്ചായത്ത് അംഗത്വം രാജിവയ്‌ക്കണമെന്ന്‌ ആശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ പോരുവഴി കിഴക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയം നടത്തി. യോഗം സിപിഐ എം ഏരിയ കമ്മിറ്റി അംഗം ബി ബിനീഷ് ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറിമാരായ എൻ പ്രതാപൻ, എം മനു, ഡിവൈഎഫ്ഐ ഏരിയ ട്രഷറർ പി കെ ലിനു, വില്ലേജ് പ്രസിഡന്റ് സുധി, സെക്രട്ടറി ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News