വസ്‌ത്രങ്ങൾ നൽകി കോർപറേഷൻ



കൊല്ലം കൊല്ലം കോർപറേഷന്റെ നിയന്ത്രണത്തിൽ സ്‌കൂൾ ക്യാമ്പിൽ കഴിയുന്നവർക്ക്‌ വസ്‌ത്രം വിതരണംചെയ്‌തു.  കോയിക്കൽ ഗവ. എച്ച്‌എസ്‌എസിലെ ക്യാമ്പിലുള്ള  വിവിധ ജില്ലകളിൽനിന്നുള്ള തൊഴിലാളികൾക്കാണ്‌ മേയർ ഹണി ബെഞ്ചമിൻ, ഡെപ്യൂട്ടി മേയർ എസ്‌ ഗീതാകുമാരി എന്നിവരുടെ നേത്യത്വത്തിൽ വസ്‌ത്രം നൽകിയത്‌.   ലോക്ക്‌ ഡൗൺ ആയശേഷം സ്വന്തം സ്ഥലത്തേക്ക്‌ പോകാൻ കഴിയാതെ വന്ന 31 പേരാണ്‌ ക്യാമ്പിൽ.  പലർക്കും സ്വന്തം വീടില്ല. കമ്യുണിറ്റി കിച്ചൻ വഴി മൂന്നുനേരം ഭക്ഷണം നൽകുന്നുണ്ട്‌. ആരോഗ്യ പ്രവർത്തകരുടെ പൂർണ നിരീക്ഷണത്തിലാണിവർ. വസ്‌ത്രവിതരണത്തിൽ വികസന സ്‌റ്റാൻഡിങ്‌  കമ്മിറ്റി ചെയർമാൻ എം എ സത്താർ, കോർപറേഷൻ സെക്രട്ടറി  അനുജ എന്നിവരും പങ്കെടുത്തു.  Read on deshabhimani.com

Related News