എൻ എസ് ആയുർവേദ ആശുപത്രിയിൽ ‘സാരസ്വതം -2023’

എൻ എസ് ആയുർവേദ ആശുപത്രിയിൽ ആയുർവേദ ഡോക്ടർമാരുടെ ദേശീയ ശിൽപ്പശാല 
സംസ്ഥാന സഹകരണ രജിസ്‌ട്രാർ അലക്‌സ്‌ വർഗീസ്‌ ഉദ്‌ഘാടനംചെയ്യുന്നു


കൊല്ലം എൻ എസ് ആയുർവേദ ആശുപത്രിയിൽ ആയുർവേദ ഡോക്ടർമാരുടെ ദേശീയ ശിൽപ്പശാല ‘സാരസ്വതം –-2023’ സംഘടിപ്പിച്ചു. ‘ന്യൂറോ ഡീജനറേറ്റീവ് ഡിസീസസ്’ ശിൽപ്പശാല സംസ്ഥാന സഹകരണ രജിസ്‌ട്രാർ അലക്‌സ്‌ വർഗീസ്‌ ഉദ്‌ഘാടനംചെയ്‌തു. എൻ എസ്‌ ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ അധ്യക്ഷനായി.  ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയുള്ള ശിൽപ്പശാലയിൽ 150 ഡോക്ടർമാർ പങ്കെടുത്തു. ഡോ. ഉണ്ണിക്കൃഷ്‌ണൻനായർ  മോഡറേറ്ററായി. ആശുപത്രി വൈസ്‌ പ്രസിഡന്റ്‌ എ മാധവൻപിള്ള, സെക്രട്ടറി പി ഷിബു, ഭരണസമിതി അംഗങ്ങളായ അഡ്വ. പി കെ ഷിബു, കെ ഓമനക്കുട്ടൻ, ഡോ. രജിത്‌ ആനന്ദ്‌, എന്നിവർ സംസാരിച്ചു. ഡോ. സുരേഷ്‌ബാബു സ്വാഗതവും രജ്ഞിത്‌ നന്ദിയും പറഞ്ഞു. ന്യൂറോ ഡീജനറേറ്റീവ് ഡിസീസസ് –- -ആൻ ആയുർവേദിക് പെർസ്പെക്ടീവ്, ന്യൂറോളജിക്കൽ എക്സാമിനേഷൻസ് -അപ്ലൈഡ് ആസ്പെക്ട്സ്, എപ്പിലെപ്സി എന്നീ വിഷയങ്ങളിലായിരുന്നു ശിൽപ്പശാല. Read on deshabhimani.com

Related News