ജില്ലാ ലോട്ടറി ഓഫീസ് മാർച്ച് നാളെ



കൊല്ലം ലോട്ടറി ഏജന്റ്‌ ആൻഡ്‌ സെല്ലേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ബുധനാഴ്ച ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. രാവിലെ 10ന്‌ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ ജി മുരളീധരൻ ഉദ്‌ഘാടനംചെയ്യും. വെട്ടിക്കുറച്ച കമീഷൻ പുനഃസ്ഥാപിക്കുക, ലോട്ടറിത്തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യം വർധിപ്പിക്കുക, ജില്ലാ ഓഫീസിലെ ലോട്ടറി വിതരണത്തിലെ ക്രമക്കേട് പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്‌. മാർച്ചും ധർണയും വിജയിപ്പിക്കണമെന്ന്‌ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News