അയ്യൻകോയിക്കൽ ജിഎച്ച്‌എസ്‌എസിൽ 
ഭരണഘടനാ ദിനാചരണം

അയ്യൻകോയിക്കൽ ഗവ. ഹയർസെക്കന്ററി സ്കൂളിൽ ഭരണഘടനാ ദിനാചരണം സുജിത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


ചവറ അയ്യൻകോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഭരണഘടനാ ദിനാചരണം സുജിത്‌ വിജയൻപിള്ള എംഎൽഎ ഉദ്‌ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് ജി ജയകൃഷ്ണൻ അധ്യക്ഷനായി. ചവറ ബിജെഎം ഗവ. കോളേജ് അധ്യാപകൻ കെ ജി അഭിലാഷ്‌കുമാർ ഭരണഘടനാ ഉദ്ബോധന ക്ലാസെടുത്തു.  സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ‘ഉപജീവനം' പദ്ധതിയുടെ ഭാഗമായി രക്ഷാകർത്താവിന് തയ്യൽ മെഷീൻ വിതരണവും എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഭരണഘടനാ സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്കുള്ള ബുക്ക് ലെറ്റുകളുടെ വിതരണം സ്കൂൾ ലീഡർ ആദിലിന് കൈമാറി എംഎൽഎ നിർവഹിച്ചു.  എസ്എംസി ചെയർമാൻ ഷിഹാബ് കാട്ടുകുളം, പ്രിൻസിപ്പൽ കെ പി പ്യാരിനന്ദിനി, പ്രധാനാധ്യാപിക ആശാ ജോസ്, കരുണാ ഷാജി, വേളൂർ ബിജു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News