താലൂക്ക് ലൈബ്രറി കൗൺസിൽ ശില്‍പ്പശാല

പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ശില്‍പ്പശാല ബി ശിവദാസൻപിള്ള ഉദ്ഘാടനംചെയ്യുന്നു


അഞ്ചൽ പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ശില്‍പ്പശാല അഞ്ചൽ ബിഎഡ് കോളേജിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ബി ശിവദാസൻപിള്ള ഉദ്ഘാടനംചെയ്തു. താലൂക്ക് സെക്രട്ടറി ലെനു ജമാൽ അധ്യക്ഷനായി. വൈസ്‌ പ്രസിഡന്റ് എ ജെ പ്രതീപ് സ്വാഗതം പറഞ്ഞു. ലൈബ്രറി സെക്രട്ടറി, ലൈബ്രേറിയന്മാർ എന്നിവർക്കാണ്‌ ശില്‍പ്പശാല സംഘടിപ്പിച്ചത്‌. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ശിവപ്രസാദ്, ശ്രീദേവി പ്രകാശ് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ സമാപനയോഗം ഉദ്ഘാടനംചെയ്തു. എൻ ഷാജി നന്ദി പറഞ്ഞു. Read on deshabhimani.com

Related News