തീരദേശ ഹൈവേ: 
കുതിക്കും വിനോദസഞ്ചാരവും

തീരദേശ ഹൈവേയുടെ രൂപരേഖ


കൊല്ലം തീരദേശഹൈവേ യാഥാർഥ്യമാകുന്നത് ജില്ലയിലെ വിനോദസഞ്ചാരമേഖലയുടെ വികസനത്തിനും കുതിപ്പേകും. കാപ്പിൽനിന്ന്‌ ജില്ലയിലേക്ക്‌ കടക്കുന്ന ഹൈവേ പൊഴിക്കരവരെ തുടർച്ചയായി 5.50 കി.മീറ്ററും കടൽതീരത്തുകൂടിയാണ്‌ കടന്നുപോകുന്നത്‌. കടൽക്കാറ്റേറ്റ്‌ യാത്രചെയ്യാനുള്ള സൗകര്യത്തിനൊപ്പം വിദേശ വിനോദസഞ്ചാരികളെ ഉൾപ്പെടെ ലക്ഷ്യമിട്ട്‌ സൈക്കിൾ ട്രാക്കും  ഒരുക്കുന്നുണ്ട്‌.    തങ്കശേരി മുതൽ തിരുമുല്ലവാരം വരെയുള്ള രണ്ടുകിലോമീറ്റർ കടൽപ്പാലവും ഹൈവേയുടെ സവിശേഷതയാണ്‌.  ജില്ലയിൽ ഹൈവേയുടെ ആകെ നീളമായ  51.1 കി. മീറ്ററിൽ ഭൂരിഭാഗവും കടൽത്തീരമാണ്‌. ഹൈവേയുടെ അതിർത്തി തെക്ക്‌ പരവൂർ തെക്കുംഭാഗവും വടക്ക്‌ അഴീക്കലുമാണ്‌.  നീണ്ടകര മുതൽ ഐആർഇ വരെ ദേശീയപാതയിലൂടെയാണ്‌ ഹൈവേ കടന്നുപോകുന്നത്. മൂന്നു റീച്ചുകളായി നിർമിക്കുന്ന പാത യാഥാർഥ്യമാകുന്നതോടെ ദേശീയപാത 66ലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. Read on deshabhimani.com

Related News