വാഗമൺ–- -ചെറുതോണി
 –-മൂന്നാർ ഉല്ലാസയാത്ര



കൊല്ലം കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒമ്പതിന് കൊല്ലം ഡിപ്പോയിൽനിന്ന്  വാഗമൺ -–-ചെറുതോണി- –-മൂന്നാർ ഉല്ലാസയാത്ര നടത്തും.  രാവിലെ 5.10ന് സെമി സ്ലീപ്പർ സൂപ്പർ എയർ ബസിൽ യാത്ര ആരംഭിച്ച് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, വാഗമൺ, ചെറുതോണി ഡാം, ഇടുക്കി ഡാം എന്നിവ സന്ദർശിച്ച് മൂന്നാർ ഡിപ്പോയിൽ എത്തും. രണ്ടാംദിവസം  മൂന്നാർ ടോപ് സ്റ്റേഷനിൽ നിന്ന് തുടങ്ങി കുണ്ടള ഡാം, മാട്ടുപെട്ടി ഡാം, എക്കോ പോയിന്റ്, കണ്ണൻ ദേവൻ ടീ ഫാക്ടറി, ഫ്ലവർ ഗാർഡൻ, മൂന്നാർ ടൗൺ വഴി കെഎസ്ആർടിസി ഡിപ്പോയിൽ എത്തിയ ശേഷം രാത്രി ഏഴോടെ മടക്കയാത്ര. ബുക്കിങ്ങിന്‌: 8921950903, 9496675635 .  Read on deshabhimani.com

Related News