അഗ്നിപഥ്‌ പദ്ധതിക്കെതിരെ 
സിഐടിയു മാർച്ച്‌

അഗ്നിപഥ്‌ പദ്ധതി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിഐടിയു സംഘടിപ്പിച്ച ധർണ ജില്ലാ പ്രസിഡന്റ്‌ 
ബി തുളസീധരക്കുറുപ്പ് ഉദ്ഘാടനംചെയ്യുന്നു


കരുനാഗപ്പള്ളി കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിഐടിയു നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ടൗൺ ക്ലബ്ബിനു സമീപത്തുനിന്ന്‌ ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി ഹെഡ് പോസ്റ്റ്‌ഓഫീസിനു മുന്നിൽ സമാപിച്ചു. ധർണ ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ് ഉദ്ഘാടനംചെയ്തു.  ജോയിന്റ്‌ സെക്രട്ടറി ടി മനോഹരൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എ അനിരുദ്ധൻ സ്വാഗതം പറഞ്ഞു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി ആർ വസന്തൻ, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ് ഹരിലാൽ, വി ദിവാകരൻ, കെ ജി ബിന്ദു, ശശിവർണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News