"ജീവിതത്തിലെ വലിയൊരു 
കടമ്പ കടന്നുകിട്ടി '

ത്രിവിക്രമൻനായർ


കൊല്ലം "ജീവിതത്തിലെ വലിയൊരു കടമ്പ കടന്നുകിട്ടി. ഒൻപതു മാസം അനുഭവിച്ച വേദന വിവരണാതീതമാണ്. അവനെ നേരിൽക്കാണാൻ  കാത്തിരിക്കുകയാണ്.’–- നൈജീരിയയിൽ തടവിലായ മകൻ വിജിത്‌ വി നായർ ഉൾപ്പെടെ കപ്പൽ ജീവനക്കാർ മോചനം നേടിയതിന്റെ സന്തോഷത്തിലാണ്  നിലമേൽ കൈതോട്‌ കെകെഎംപി ഹൗസിൽ ത്രിവിക്രമൻനായർ. "ഞായർ പുലർച്ചെ ഇന്ത്യൻ സമയം 3.30നാണ് നൈജീരിയയിൽനിന്ന് വിജിത്‌ ഉൾപ്പെടെയുള്ള സംഘം നാട്ടിലേക്കു തിരിച്ചത്. ഇന്ന്‌ ഉച്ചയ്ക്കും വിളിച്ചിരുന്നു. മകൻ കപ്പലിൽ ജോലിക്കു പോയിട്ട് ഞായറാഴ്ച ഒരു വർഷവും ഏഴുദിവസമായി. ഒൻപത് മാസമായി അവിടെ തടവിലാണ്. ഞങ്ങൾ ഓരോ നിമിഷവും നീറിക്കഴിയുകയായിരുന്നു. നാട്ടിലേക്ക് മടങ്ങാനായതിൽ അവർ എല്ലാവരും സന്തോഷത്തിലാണ്.'–-  ത്രിവിക്രമൻ നായർ പറഞ്ഞു.  ദക്ഷിണാഫ്രിക്കയിൽനിന്ന് ആഗസ്‌ത്‌ ഏഴിന്‌ എടിപിഒ ടെർമിനലിൽ വിഎൽസിസി ഹെയ്‌റോയ്‌ക്കൽ എന്ന കപ്പിലിൽ ക്രൂഡ്‌ ഓയിൽ നിറയ്‌ക്കാൻ നൈജീരിയയിലെ എത്തിയ വിജിത്തും സംഘവും തെറ്റിദ്ധാരണയുടെ പേരിൽ അറസ്റ്റിലാകുകയായിരുന്നു. കപ്പലിൽ തേഡ്‌ ഓഫീസറായ വിജിത്‌ ഉൾപ്പെടെയുള്ളവരെ പിന്നീട് നൈജീരിയയിലേക്ക്‌ കൊണ്ടുപോകുകയായിരുന്നു. Read on deshabhimani.com

Related News