കാര്‍ഷിക മേഖലയിലെ 
ചൂഷണത്തിനെതിരെ പോരാടണം: പി കൃഷ്ണപ്രസാദ്

കർഷകസംഘം ജില്ലാ ശിൽപ്പശാലയിൽ അഖിലേന്ത്യ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ് സംസാരിക്കുന്നു


കൊട്ടിയം കാർഷിക മേഖലയിലെ മുതലാളിത്ത ചൂഷണത്തിനെതിരെ കുത്തകവിരുദ്ധ പോരാട്ടത്തിൽ അണിചേരണമെന്ന് അഖിലേന്ത്യ കിസാൻസഭ ഫിനാൻസ് സെക്രട്ടറിയും സംയുക്ത കിസാൻ മോർച്ച നേതാവുമായ പി കൃഷ്ണപ്രസാദ് പറഞ്ഞു. കർഷകസംഘം സമ്മേളനങ്ങൾക്കു മുന്നോടിയായി  കൊട്ടിയം സുമയ്യാ ഓഡിറ്റോറിയത്തിൽ ചേർന്ന  ജില്ലാ ശിൽപ്പശാലയിൽ ഇന്ത്യൻ കാർഷിക രംഗവും ബദൽനയങ്ങളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.  മുതലാളിത്തം കൃഷിയെ വൻകിട ഉൽപ്പാദനമേഖലയാക്കി. ഇതിന്റെ ഫലമായി പുരയിടക്കൃഷി അവസാനിക്കുന്നു. കർഷകർ പാപ്പരായി കുടിയേറ്റത്തൊഴിലാളികളായി മാറുന്നു. കോർപറേറ്റ് കമ്പനികൾക്കു പകരമായി കർഷകർ സഹകരണകൃഷിയിലേക്ക് മാറണം. കേരളത്തിലെ നെല്ല് സംഭരണം ഇന്ത്യക്കാകെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.  സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനംചെയ്തു. കർഷകസംഘം ജില്ലാ പ്രസിഡന്റ് ബിജു കെ മാത്യു അധ്യക്ഷനായി. ധനമന്ത്രി കെ എൻ ബാലഗോപാൽ,  സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.  കാർഷികരംഗത്തെ ഇടപെടലുകൾ എന്ന വിഷയത്തിൽ സ്റ്റാൻലി ചാക്കോ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി ബാൾഡുവിൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വി കെഅനിരുദ്ധൻ, എം കെ ശ്രീകുമാർ, ജോയിന്റ് സെക്രട്ടറി എസ് സത്യൻ, എ മാധവൻപിള്ള എന്നിവർ സംസാരിച്ചു. എൻ സന്തോഷ് സ്വാഗതവും എം എസ് മധുകുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News