ചരക്കുവാഹനങ്ങൾക്ക്‌ പാസ്‌; തമിഴ്‌നാട്ടിലും ഉപയോഗിക്കാം



കൊട്ടാരക്കര കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് –- -കേരള പൊലീസ് സംയുക്ത ബോര്‍ഡര്‍ മീറ്റിങ്‌ കുറ്റാലത്ത് ചേര്‍ന്നു. അതിര്‍ത്തി വഴി അവശ്യസാധനങ്ങളുമായി വരുന്ന ചരക്ക് വണ്ടികള്‍ക്ക് പൊലീസ് പാസുകള്‍ നല്‍കാനും പ്രസ്തുത പാസുകള്‍ ഉപയോഗിച്ച് തമിഴ്നാട്ടില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ തമിഴ്നാട് പൊലീസ് അനുമതി നല്‍കാനും തീരുമാനമായി.  ഇപ്രകാരം നല്‍കുന്ന പാസുകളില്‍ കേരള പോലീസിന്റെയും തമിഴ്നാട് പൊലീസിന്റെയും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ രേഖപ്പെടുത്തും. ചരക്ക് വാഹനങ്ങള്‍ക്ക് ഏത് അടിയന്തിര സാഹചര്യങ്ങളിലും രണ്ട് സംസ്ഥാനങ്ങളിലെയും പൊലീസുമായി ബന്ധപ്പെട്ട് യാത്രാ തടസ്സങ്ങള്‍ നീക്കാൻ കഴിയും. അതിര്‍ത്തി വഴി അവശ്യ സാധനങ്ങളുമായി വരുന്ന ചരക്ക് വണ്ടികള്‍ തടയപ്പെടുന്നതിന് ഇതോടെ പരിഹാരമാകും. കോവിഡുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ സാഹചര്യങ്ങളും രണ്ട് സംസ്ഥാനങ്ങളും പരസ്പരം സഹകരിച്ച് പരിഹാരം കാണുവാനും തീരുമാനമായി. യോഗത്തിൽ റൂറൽ പൊലീസ് മേധാവി ഹരിശങ്കര്‍ അധ്യക്ഷനായി.  തിരുവനന്തപുരം റേഞ്ച് ഐജി സഞ്ജയ്കുമാര്‍ ഗുരുഡിന്‍, കൊല്ലം റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌‌പി ബി വിനോദ്, തെങ്കാശി ജില്ലാ പൊലീസ് മേധാവി സുക്നാസിങ്‌, തെങ്കാശി ഡിവൈഎസ്‌‌പി  ഗോകുല്‍ദാസ്, ചെങ്കോട്ട സിഐ സുരേഷ്, പുനലൂര്‍ ഡിവൈഎസ്‌‌പി അനില്‍ദാസ്, തെന്മല എസ്എച്ച്ഒ എന്നിവര്‍ പങ്കെടുത്തു. Read on deshabhimani.com

Related News