366 പേർക്ക്‌ ജോലി; 
1114 പേർ ചുരുക്കപ്പട്ടികയിൽ

ഇൻസൈറ്റ് 2023 തൊഴിൽമേള കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ ഉദ്‌ഘാടനംചെയ്യുന്നു


  പുനലൂർ കുടുംബശ്രീ ജില്ലാ മിഷന്റെയും പുനലൂർ മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച തൊഴിൽമേള ‘ഇൻസൈറ്റ് 2023' ൽ 366 പേർക്ക്‌ ജോലി ലഭിച്ചു.  1114 പേർ വിവിധ കമ്പനികളുടെ ഒഴിവുകളിലേക്കുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. പുനലൂർ താലൂക്ക് സമാജം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തൊഴിൽമേളയിൽ 4000 പേർ പങ്കെടുത്തു. ഫിനാൻസ്, സെയിൽസ്, ബാങ്കിങ്‌, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, ഓട്ടോമോട്ടീവ് ഐടിഇഎസ്, മെഡിക്കൽ, റീട്ടെയിൽ, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ നിന്നായി 47  കമ്പനികൾ തൊഴിൽമേളയുടെ ഭാഗമായി. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ ഉദ്‌ഘാടനംചെയ്‌തു. പുനലൂർ മുനിസിപ്പാലിറ്റി ആക്ടിങ് ചെയർമാൻ വി പി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. പി എ അനസ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ കോ–-ഓർഡിനേറ്റർ ബി നജീബ് വിഷയം അവതരിപ്പിച്ചു. സ്കൂൾ മാനേജർ അശോക് വി വിക്രമൻ, പ്രിൻസിപ്പൽ കെ എം റിയാസുദീൻ എന്നിവർ പങ്കെടുത്തു. സിഡിഎസ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ നന്ദി പറഞ്ഞു. Read on deshabhimani.com

Related News