"ലഹരിക്കെതിരെ ഒരു കൈമുദ്ര' സംഘടിപ്പിച്ചു

ലഹരിക്കെതിരെ ഒരു കൈമുദ്ര ബോധവൽക്കരണ പരിപാടി പ്രിൻസിപ്പൽ 
പി സജിത ഉദ്ഘാടനംചെയ്യുന്നു


ചടയമംഗലം ഇളമാട് ഗവ. ഐടിഐയിൽ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ഒരു കൈമുദ്ര സംഘടിപ്പിച്ചു. ഐടിഐ അങ്കണത്തിൽ സ്ഥാപിച്ച വലിയ സ്ക്രീനിൽ സ്വന്തം കൈമുദ്ര പതിപ്പിച്ച്‌ പ്രിൻസിപ്പൽ പി സജിത ഉദ്ഘാടനംചെയ്തു. കുട്ടികളും ജീവനക്കാരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത്‌ സ്ക്രീനിൽ കൈമുദ്ര പതിപ്പിച്ചു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ എൻ ഹരികൃഷ്ണൻ,  ഇൻസ്ട്രക്ടർമാരായ സുദേവ്, സാബു, സന്തോഷ് കുമാർ, ശ്രീജി നാഥ്, ധന്യ, ജൂനിയർ സൂപ്രണ്ട് ഷോബി, പ്രവീൺ രാജ്, അൻവർ സാദത്ത്, നിതിൻ മോഹൻ, ഷെഫീക്, ബിനുരാജ്, അതുൽ രാജ്, മുരുകൻ, ശോഭകുമാരി, ഷീല തുടങ്ങിയവർ നേതൃത്വം നൽകി. Read on deshabhimani.com

Related News