ചെട്ടിയാരഴികത്ത് പാലം ഉടൻ പൂർത്തിയാക്കും

ചെട്ടിയാരഴികത്ത് പാലത്തിന്റെ നിര്‍മാണ പുരോ​ഗതി ധനമന്ത്രി 
കെ എന്‍ ബാല​ഗോപാല്‍ വിലയിരുത്തുന്നു


കൊട്ടാരക്കര  കൊല്ലം -–-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന രീതിയിൽ ചെട്ടിയാരഴികത്ത് കല്ലടയാറിൽ പുതിയ പാലത്തിന്റെ നിർമാണം ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കുമെന്ന്  ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. താഴത്തുകുളക്കട ചെട്ടിയാരഴികത്ത് പാലം സന്ദർശിക്കുകയായിരുന്നു മന്ത്രി. കിഫ്ബിയുടെ സഹായത്തോടെ 11.28 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്. കുളക്കട പഞ്ചായത്തിലെ താഴത്തുകുളക്കടയേയും കടമ്പനാട് പഞ്ചായത്തിലെ മണ്ണടിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം രണ്ടു ഗ്രാമങ്ങളുടെയും വികസനത്തിന് കരുത്തേകും.  പാലം പണിപൂർത്തിയായി രണ്ടു മാസത്തിനുള്ളിൽ തന്നെ എംസി റോഡിന് സമാന്തരമായി റോഡ് നിർമിക്കും. സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജോൺസൻ, മാവടി ലോക്കൽ സെക്രട്ടറി ഡി എസ് സുനിൽ, കുളക്കട പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ ഗോപകുമാർ,  എൻ മോഹനൻ, കോട്ടയ്ക്കൽ രാജപ്പൻ, ജലസേചന വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ കെ ഐ ധന്യ എന്നിവർ ഒപ്പമുണ്ടായി. Read on deshabhimani.com

Related News