ജനങ്ങളോടുള്ള ഉത്തരവാദിത്തത്തിൽനിന്ന്‌ 
കേന്ദ്രം പിന്മാറുന്നു: കാനം

എം എൻ ഗോവിന്ദൻനായർ അനുസ്‌മരണം കൊല്ലത്ത്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ 
ഉദ്‌ഘാടനംചെയ്യുന്നു


കൊല്ലം കോർപറേറ്റുകളുടെ സ്വാധീനത്തിനു വഴങ്ങി ജനങ്ങളോടുള്ള ഉത്തരവാദിത്തം നിർവഹിക്കുന്നതിൽനിന്ന് കേന്ദ്രസർക്കാർ പിന്നോട്ടുപോകുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐ നേതാവ് എം എൻ ഗോവിന്ദൻനായരുടെ ചരമവാർഷികത്തോട് അനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കലർത്തി ജനാധിപത്യത്തിന്റെ മുന്നോട്ടുള്ളപോക്കിനെ തടസ്സപ്പെടുത്തുകയാണ് മോദി സർക്കാർ. ഇതിനെതിരെ ജനാധിപത്യ പുരോഗമന മതനിരപേക്ഷ ശക്തികൾ ഒരുമിച്ച് മുന്നോട്ടുവരണം. ദീർഘദർശിയായ രാജ്യതന്ത്രജ്ഞനായിരുന്ന എം എൻ ചുമതലയേറ്റെടുത്ത എല്ലാ രംഗങ്ങളിലും വിജയം വരിച്ചു –- കാനം പറഞ്ഞു. കേരള ബാങ്ക് മിനി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ അധ്യക്ഷനായി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി ലാലു, ദേശീയ കൗൺസിൽ അംഗം എൻ അനിരുദ്ധൻ, പി എസ് സുപാൽ എംഎൽഎ, അഡ്വ. കെ രാജു തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News