അമലിന് തുടര്‍വിദ്യാഭ്യാസത്തിന് തുക കൈമാറി

രക്തസാക്ഷി ധീരജിനൊപ്പം യൂത്ത്കോൺ​ഗ്രസുകാരുടെ കുത്തേറ്റ വിദ്യാർഥി എ എസ് അമലിന് തുടർവിദ്യാഭ്യാസത്തിനുള്ള തുക മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറുന്നു


ഇടുക്കി ഇടുക്കി എൻജിനിയറിങ് കോളേജിൽ രക്തസാക്ഷി ധീരജിനൊപ്പം യൂത്ത്കോൺ​ഗ്രസുകാരുടെ കുത്തേറ്റ വിദ്യാർഥി എ എസ് അമലിന് തുടർവിദ്യാഭ്യാസത്തിന് അഞ്ചുലക്ഷം രൂപ കൈമാറി. ചെറുതോണിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് അമൽ തുക ഏറ്റുവാങ്ങി. ബിടെക് നാലാംവർഷ വിദ്യാർഥിയാണ് കൊല്ലം വടക്കേവിള മുള്ളുവിള എസ്എൻജി ന​ഗർ 79ൽ പുണർതംവീട്ടിൽ അമൽ. ചടങ്ങിൽ കുടുംബസമേതമാണ് അമൽ പങ്കെടുത്തത്. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവനും പങ്കെടുത്തു. ജനുവരി പത്തിനാണ് യൂത്ത് കോൺ​ഗ്രസ് ക്രിമിനലുകൾ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത്. ധീരജിനൊപ്പം അമലിനും തൃശൂർ സ്വദേശി അഭിജിത് ടി സുനിലിനും പരിക്കേറ്റിരുന്നു. കുടുംബത്തെ സഹായിക്കാൻ സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് തുക സമാഹരിച്ചത്. അഭിജിത്തിനും തുടർപഠനത്തിന് അഞ്ചുലക്ഷം കൈമാറി.   Read on deshabhimani.com

Related News