സമ്പൂര്‍ണതയിലേക്ക് ജില്ല



കൊല്ലം കോവിഡ് പ്രതിരോധത്തിൽ ആദ്യ ഡോസ് സമ്പൂർണ വാക്സിനേഷൻ എന്ന നാഴികക്കല്ലിലേക്ക് ജില്ല.  വിമുഖത കാണിക്കുന്നവരെയും വിട്ടുപോയവരെയും കണ്ടെത്തി വാക്സിൻ നൽകാനുള്ള ശ്രമം ഊർജിതമാക്കി.  സെപ്തംബർ 30നകം യോ​ഗ്യരായ എല്ലാവർക്കും ആദ്യ ഡോസ് നൽകുമെന്ന് ജില്ലാ ആരോ​ഗ്യവിഭാ​ഗം അറിയിച്ചു. 60 വയസ്സിന് മുകളിലുള്ളവരിൽ 99.2 ശതമാനം പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി. 18 വയസ്സിന് മുകളിലുള്ളവരിൽ 90 ശതമാനത്തിലേറെ പേരും വാക്‌സിൻ സ്വീകരിച്ചു. 18ന് മുകളിലുള്ള വിഭാ​ഗത്തിൽ 21 ലക്ഷം പേരാണുള്ളത്‌. ഇതിൽ 19 ലക്ഷത്തിലേറെ പേർ ആദ്യ ഡോസെടുത്തു. കോവിഡ്  പോസിറ്റീവായി മൂന്നു മാസം തികയാത്ത 1.09 ലക്ഷത്തോളം പേർ ഈ വിഭാ​ഗത്തിലുണ്ട്.  നെ​ഗറ്റീവായി മൂന്നുമാസം തികയുന്ന മുറയ്ക്കേ അവർക്ക് നൽകാനാകൂ.  60 വയസ്സിന് മുകളിലുള്ളവരിൽ ആയിരത്തിൽ താഴെ പേർ മാത്രമേ ഇനി ആദ്യ ഡോസ് എടുക്കാനുണ്ടാകൂ എന്നാണ് വിലയിരുത്തൽ. സ്കളുകളും കോളേജുകളും തുറക്കുന്ന പശ്ചാത്തലത്തിൽ അധ്യാപകർക്കും മറ്റു ജീവനക്കാർക്കും വാക്സിൻ ഉറപ്പാക്കി. കോളേജ് വിദ്യാർഥികളിലും ഏറെക്കുറെ പൂർത്തിയായി. അതിഥിത്തൊഴിലാളികളിൽ ഭൂരിഭാ​ഗം പേർക്കും നൽകി. എല്ലാ വിഭാ​ഗങ്ങളിലും വിട്ടുപോയവർക്കായി  ഒരു സ്പെഷൽ ഡ്രൈവുകൂടി ആലോചിക്കുന്നുണ്ട്. Read on deshabhimani.com

Related News