ഫാമിങ് കോർപറേഷൻ ആസ്ഥാനത്ത് 5ന് ധർണ



പത്തനാ്പുരം എസ്എഫ്സികെ വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു)നേതൃത്വത്തിൽ ഹെഡ് ഓഫീസ്‌ പടിക്കൽ ഒക്ടോബർ അഞ്ച്‌ പകൽ 2.30 മുതൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ്‌ കറവൂർ എൽ വർഗീസും സെക്രട്ടറി എസ് ഷാജിയും അറിയിച്ചു. സംസ്ഥാന ഫാമിങ്‌ കോർപറേഷനിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും 18 ഇന ആവശ്യങ്ങൾ ഉന്നയിച്ച് മാനേജ്മെന്റിന് നൽകിയ ഡിമാന്റുകൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് നേതാക്കൾ പങ്കെടുക്കുന്ന പ്രതികാത്മക പ്രതിഷേധ ധർണ. തൊഴിലാളികളുടെ യൂണിഫോം പൂർണമായി വിതരണംചെയ്യുക, സ്ത്രീത്തൊഴിലാളികൾക്ക് സാരി നൽകുക, ക്വാർട്ടേഴ്സുകൾ അറ്റകുറ്റപ്പണികൾ നടത്തി വാസയോഗ്യമാക്കുക, എസ്റ്റേറ്റിലെ കാടുകൾ നീക്കം ചെയ്യുക, -ആവശ്യമായ തൊട്ടി, കൂട, കത്തി ഇവ നൽകുക, തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ, കോവിഡ് മാനദണ്ഡം പാലിച്ച് നേതാക്കൾ മാത്രമാകും ധർണയിൽ പങ്കെടുക്കുക. തുടർന്ന് എസ്റ്റേറ്റുകളിൽ ധർണ  സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. Read on deshabhimani.com

Related News