കേരള കാഷ്യൂ ഡെവലപ്മെന്റ് 
കോർപറേഷന്റെ ഫാക്ടറി 
സന്ദർശിച്ച് ജസ്റ്റിന്‍ മെഡീന

-ന്യൂയോർക്ക് കമ്യൂണിസ്റ്റ് പാർടി നേതാവ് ജസ്റ്റിന്‍ മെഡീന കേരള കാഷ്യൂ ഡെവലപ്മെന്റ് കോർപറേഷന്റെ 
കൊട്ടിയത്തെ ഫാക്ടറി സന്ദർശിക്കുന്നു


കൊട്ടിയം - ന്യൂയോർക്ക് കമ്യൂണിസ്റ്റ് പാർടി നേതാവ് ജസ്റ്റിന്‍ മെഡീന കേരള കാഷ്യൂ ഡെവലപ്മെന്റ് കോർപറേഷന്റെ കൊട്ടിയം ഫാക്ടറി സന്ദർശിച്ചു. കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലയിലെ വ്യവസായരംഗങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് കൊട്ടിയത്തെ ഫാക്ടറിയിൽ എത്തിയത്. ശനി പകല്‍ 11ന് ഫാക്ടറിയിലെത്തിയ മെഡീന ഫാക്ടറിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് തൊഴിലാളികളോടും  ഉദ്യോഗസ്ഥരോടും ചോദിച്ചറിഞ്ഞു. തിരുവനന്തപുരത്ത് നടന്ന ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവിൽ പങ്കെടുക്കാനാണ് മെഡീന കേരളത്തിൽ എത്തിയത്.  ആമസോണിന്റെ അമേരിക്കയിലെ സംഭരണശാലയിലെ പാക്കിങ്‌ തൊഴിലാളിയാണ് ഈ മുപ്പത്തിരണ്ടുകാരി. ഇവരുടെ പോരാട്ടത്തിനു മുന്നിലാണ്‌ ആമസോണ്‍ മുട്ടുമടക്കിയത്‌. തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും അവഗണിച്ച്‌ കുത്തകക്കമ്പനികള്‍ക്ക്‌ മുന്നോട്ട്‌ പോകാനാകില്ലെന്ന്‌ താക്കീതു നല്‍കുന്നതായിരുന്നു മെഡീനയുടെ നേതൃത്വത്തിൽ നടന്ന ആമസോണ്‍ ലേബര്‍ യൂണിയന്‍ രൂപീകരണം.  ആദ്യമായിട്ടാണ് ഒരു കശുവണ്ടി ഫാക്ടറി സന്ദർശിക്കുന്നതെന്നും തൊഴിലാളികൾ എല്ലാം കഠിനാധ്വാനികളാണെന്നും ഇത് പുതിയൊരു അനുഭവമായിരുന്നെന്നും മെഡീന പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ജെ മേഴ്സിക്കുട്ടിഅമ്മ, ഏരിയ സെക്രട്ടറി എൻ സന്തോഷ്, കേരള കാഷ്യൂ ഡെവലപ്മെന്റ് കോർപറേഷൻ എംഡി രാജേഷ് രാമകൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.   Read on deshabhimani.com

Related News