വര്‍​ഗീയതയ്ക്കെതിരെ 
കശുവണ്ടിത്തൊഴിലാളി കൂട്ടായ്മ

കാഷ്യു വർക്കേഴ്സ് യൂണിയൻ (സിഐടിയു) കൊട്ടാരക്കര താലൂക്ക് കമ്മിറ്റി പുത്തൂര്‍ ചുങ്കത്തറ സെന്റ് പോള്‍സ് 
കാഷ്യു ഫാക്ടറിയില്‍ സംഘടിപ്പിച്ച വർ​ഗീയ വിരുദ്ധ കൂട്ടായ്മ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് 
ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്യുന്നു


കൊട്ടാരക്കര കാഷ്യൂ വർക്കേഴ്സ് യൂണിയൻ (സിഐടിയു) കൊട്ടാരക്കര താലൂക്ക് കമ്മിറ്റി വർ​ഗീയവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. പുത്തൂർ ചുങ്കത്തറ സെന്റ് പോൾസ് കാഷ്യൂ ഫാക്ടറിയിൽ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്തു. കെ ആർ അനീഷ് കുമാർ അധ്യക്ഷനായി. വി എം ജോണി സ്വാ​ഗതം പറഞ്ഞു. കൊട്ടാരക്കര താലൂക്ക് കശുവണ്ടി വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് സി മുകേഷ്, സിപിഐ എം മാവടി ലോക്കൽ സെക്രട്ടറി ഡി എസ് സുനിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ അജി, വിൽമ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News