മഴക്കാലരോഗങ്ങളെ 
നേരിടാം



കൊല്ലം മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാനും ചികിത്സിക്കാനും ഹോമിയോപ്പതി വകുപ്പ് സജ്ജം. ജില്ലാതല സാംക്രമിക പ്രതിരോധ സെൽ യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി. കൊതുകകളുടെ ഉറവിട നശീകരണത്തിന് പ്രാമുഖ്യം നൽകണം. -വ്യക്തി ശുചിത്വം ഉറപ്പാക്കണം. കുടിക്കാൻ ശുദ്ധമായ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിത്സ ഒഴിവാക്കി തൊട്ടടുത്ത ആരോഗ്യസ്ഥാപനത്തിന്റെ സേവനം തേടണമെന്നും നിർദേശം നൽകി. ഡിസ്‌പെൻസറികൾ വഴി പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ബോധവൽക്കരണം നടത്തുമെന്നും ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ അറിയിച്ചു. Read on deshabhimani.com

Related News