കാട്ടാനശല്യത്തിന്‌ അറുതിവേണം: c

സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തെന്മല ഡിഎഫ്ഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് 
സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ രാജു ഉദ്ഘാടനംചെയ്യുന്നു


പുനലൂർ അമ്പനാട് എസ്റ്റേറ്റിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണത്തിനു ശാശ്വതപരിഹാരം ആവശ്യപ്പെട്ടു ഐക്യട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തെന്മല ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചു. എസ്റ്റേറ്റിലെ തൊഴിലാളികൾ ഒന്നടങ്കം പണിമുടക്കി. സമരം സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ രാജു ഉദ്ഘാടനംചെയ്തു. കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ എസ് ജയമോഹൻ മുഖ്യപ്രഭാഷണം നടത്തി. ഐഎൻടിയുസി നേതാവ്  തോമസ് മൈക്കിൾ അധ്യക്ഷനായി.  സിഐടിയു തെന്മല വാലി മേഖലാ സെക്രട്ടറി ആർ പ്രദീപ് സ്വാഗതം പറഞ്ഞു. ഐക്യ ട്രേഡ് യൂണിയൻ നേതാക്കളായ സി ആർ നജീബ്, അജയപ്രസാദ്, പി ബി അനിൽമോൻ എന്നിവർ സംസാരിച്ചു. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജാ തോമസ്, വൈസ് പ്രസിഡന്റ് രമണി വാർഡ് അംഗങ്ങളായ റെനീത, ജയരാജ്, ബിൻസ് മോൻ, പി രാജു, വി എസ് മണി, ജെ കമലാസനൻ, ബിനു മാത്യൂ, എസ് സജി, വി ഉത്തമൻ, ടി സുരേഷ്, ചെല്ലപ്പ, കുമാരേശൻ, മോഹനൻ, സീമോൻ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News