സ്ഥലങ്ങൾ സന്ദർശിച്ച് ലീഗൽ 
സർവീസ് അതോറിറ്റി സെക്രട്ടറി



കൊട്ടിയം  സുരക്ഷ ഒരുക്കാതെയുള്ള ദേശീയപാത നിർമാണം സംബന്ധിച്ച് കൊട്ടിയം പൗരവേദി കൊല്ലം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക്‌ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്‌ജിയുമായ അഞ്ജു മീരാബിർള ദേശീയപാത നിർമാണം നടക്കുന്ന കൊട്ടിയത്തെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. കൊട്ടിയം സിത്താര ജങ്‌ഷനിൽ ബാരിക്കേഡ്, മുന്നറിയിപ്പ് ബോർഡ് എന്നിവ സ്ഥാപിക്കാതെ അപകടകരമായ രീതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലം സന്ദർശിച്ചു. കൊട്ടിയം പൗരവേദി പ്രസിഡന്റ്‌ കൊട്ടിയം എൻ അജിത്കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 21ന് കലക്ടർ, ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർ ഹാജരാകുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നിർദേശം നൽകിയെങ്കിലും അവർ ഹാജരാകാത്തതിനെ തുടർന്ന് 29ന് ഹാജരാകുവാൻ സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ പരാതി നേരിട്ട് അന്വേഷിക്കുന്നതിനു വേണ്ടിയാണ് സബ് ജഡ്ജിയുടെ സന്ദർശനം.   Read on deshabhimani.com

Related News